ഒരു പൈസയും ചിലവില്ലാതെ നടത്താവുന്ന കോടികളുടെ 5 നിക്ഷേപങ്ങൾ! (നിങ്ങൾ വിചാരിക്കുന്നതേ അല്ല)
Manage episode 407524353 series 3562885
പത്തുപൈസ ചെലവില്ലാത്ത 5 വന്‍നിക്ഷേപങ്ങള്‍
ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ചാണോ, മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ചാണോ, ഇനി വല്ല ചിട്ടിയെക്കുറിച്ചുമാണോ പറയാന്‍ പോകുന്നത്? ടൈറ്റില്‍ വായിക്കുമ്പോള്‍ ഇങ്ങനെയായിരിക്കും നിങ്ങളുടെ മനസ്സിലേക്ക് വരുന്നത്. എന്നാല്‍ ഇന്ന് ഞാന്‍ അതൊന്നുമല്ല നിങ്ങളോട് പറയുന്നത്. അതിനെല്ലാം മുകളിലുള്ള, നിങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും മൂല്യം കിട്ടുന്ന, പരിധികളില്ലാത്ത വരുമാനം ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില നിക്ഷേപങ്ങളെക്കുറിച്ച് ഇന്ന് സംസാരിക്കുന്നത്.
ജീവിതത്തിലും ബിസിനസിലും വലിയ വിജയം നേടിയിട്ടുള്ള ആളുകള്‍ തങ്ങളുടെ ജീവിതത്തില്‍ നടത്തിയിരിക്കുന്ന ചില നിക്ഷേപങ്ങളുണ്ട്. ഇവ നിങ്ങളെയും വിജയിപ്പിക്കും എന്ന് മാത്രമല്ല, നിങ്ങളെ വേഗത്തില്‍ വിജയിപ്പിക്കും.
നാഷണല്‍ ഹൈവേകളില്‍ നാം ഫാസ്റ്റ് ലൈനും സ്ലോ ലൈനും കാണാറുണ്ട്. പതിയെ വാഹനമോടിക്കുന്നവര്‍ സ്ലോ ലൈന്‍ തെരഞ്ഞെടുക്കും. ഒന്ന് ചിന്തിച്ചുനോക്കൂ, ബിസിനസിലും ജീവിതത്തിലും നിങ്ങള്‍ സ്ലോ ലൈനില്‍ കൂടിയാണോ പോകുന്നത്? അതില്‍ നിന്ന് അതിവേഗ പാതയിലേക്ക് മാറി വേഗത്തില്‍ ഫിനാന്‍ഷ്യല്‍ ഗോളുകളിലേക്ക് എത്താനുള്ള മാര്‍ഗം കൂടിയാണ് നിങ്ങള്‍ ഇതില്‍ നിന്ന് പഠിക്കുന്നത്.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നുചോദിച്ചാല്‍ ഈ നിക്ഷേപങ്ങള്‍ നടത്തുന്നതിന് നിങ്ങള്‍ക്ക് ഒരു ചെലവുമില്ല. ഇവിടെ നാം പഠിക്കുന്നത് സമ്പത്ത് നേടാന്‍ മാത്രമല്ല. ഈ അഞ്ച് കാര്യങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സാമ്പത്തികമായ ഗോളുകള്‍ നേടാന്‍ തീര്‍ച്ചയായും സാധിക്കും. ഒപ്പം നിങ്ങളുടെ ബിസിനസ് വലുതാകുന്നു, ആരോഗ്യപരമായി നിങ്ങള്‍ മെച്ചപ്പെടുന്നു, നിങ്ങളുടെ ബന്ധങ്ങള്‍ വളരുന്നു, എല്ലാറ്റിനെക്കാള്‍ വലുതായി നിങ്ങളുടെ ഉള്ളിലെ സന്തോഷം പലമടങ്ങായി വര്‍ദ്ധിക്കുന്നു, ജീവിതം ഒരു ആഘോഷമായി മാറുന്നു.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ ആ അഞ്ച് നിക്ഷേപങ്ങള്‍ എന്തെന്നറിയാനായി ഈ പോഡ്കാസ്റ്റ് കേൾക്കു!
37 قسمت